Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hilly Aqua

സ​ർ​ക്കാ​രി​ന്‍റെ ‘ഹി​ല്ലി അ​ക്വ’ ബ​യോ ​ഡീ​ഗ്രേ​ഡ​ബി​ൾ കു​പ്പി​വെ​ള്ളം വി​പ​ണി​യി​ലേ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള ഇ​​​റി​​​ഗേ​​​ഷ​​​ൻ ഇ​​​ൻ​​​ഫ്രാ​​​സ്ട്രെ​​​ക്ച​​​ർ ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ‘ഹി​​​ല്ലി അ​​​ക്വ’ ബ​​​യോ​​​ ഡീ​​​ഗ്രേ​​​ഡ​​​ബി​​​ൾ കു​​​പ്പി​​​ക​​​ളി​​​ൽ കു​​​ടി​​​വെ​​​ള്ളം പു​​​റ​​​ത്തി​​​റ​​​ക്കി. പ്രാ​​​രം​​​ഭ​​​ഘ​​​ട്ട​​​മാ​​​യി 300 മി​​​ല്ലി ലി​​​റ്റ​​​ർ കു​​​പ്പി​​​ക​​​ളി​​​ലാ​​​ണ് വെ​​​ള്ളം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ജ​​​ല​​​വി​​​ഭ​​​വ മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

പ്ലാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​വ​​​രു​​​ന്പോ​​​ൾ ബ​​​യോ​​​ ഡീ​​​ഗ്രേ​​​ഡ​​​ബി​​​ൾ കു​​​പ്പി​​​ക​​​ളി​​​ൽ കു​​​പ്പി​​​വെ​​​ള്ളം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത് ഹ​​​രി​​​ത​​​പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​വി​​​ലു​​​ള്ള വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലു​​​ൾ​​​പ്പെ​​​ടെ സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നി​​​ല​​​വി​​​ൽ തൊ​​​ടു​​​പു​​​ഴ​​​യി​​​ൽനി​​​ന്നും അ​​​രു​​​വി​​​ക്ക​​​ര​​​യി​​​ൽ​​​നി​​​ന്നു​​​മാ​​​ണ് ഹി​​​ല്ലി അ​​​ക്വ കു​​​പ്പി​​​വെ​​​ള്ളം പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​ത്. ക​​​ട്ട​​​പ്പ​​​ന​​​യി​​​ലും ആ​​​ലു​​​വ​​​യി​​​ലും ര​​​ണ്ടു പ്ലാ​​​ന്‍റു​​​ക​​​ൾ ഒ​​​രു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​കും.

പെ​​​രു​​​വ​​​ണ്ണാ​​​മൂ​​​ഴി​​​യി​​​ൽ മ​​​റ്റൊ​​​രു പ്ലാ​​​ന്‍റ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. റേ​​​ഷ​​​ൻ ക​​​ട​​​ക​​​ൾ വ​​​ഴി​​​യും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി, റെ​​​യി​​​ൽ​​​വേ തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ഹി​​​ല്ലി അ​​​ക്വ കു​​​പ്പി​​​വെ​​​ള്ളം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്നു​​​ണ്ട്. വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു സ​​​ർ​​​ക്കാ​​​ർ ഉ​​​ത്പ​​​ന്ന​​​മാ​​​യ കു​​​പ്പി​​​വെ​​​ള്ളം ക​​​യ​​​റ്റി അ​​​യ​​​യ്ക്കു​​​ന്ന ആ​​​ദ്യ​​​സം​​​സ്ഥാ​​​ന​​​മാ​​​യി കേ​​​ര​​​ളം മാ​​​റി​​​യെ​​​ന്നും മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up